വായനാദിനം ക്വിസ് (Part - 01)

Share it:
വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കാനും അതിനായി ചോദ്യങ്ങൾ തയാറാക്കാനും താഴെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളെ സഹായിക്കും...
01. മലയാളത്തിലെ ആധുനിക കവിത്രയങ്ങൾ എന്നറിയപ്പെട്ട കവികൾ ആരെല്ലാം?
ആശാൻ, ഉള്ളൂർ, വള്ളത്തോൾ
02. 'ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ എഴുതിയത് ആരാണ്?
ഒ.വി.വിജയൻ
03. മലയാളത്തിലെ ആദ്യ നാടകമായി കണക്കാക്കുന്ന നാടകം?
മണിപ്രവാള ശാകുന്തളം
04. മണിപ്രവാള ശാകുന്തളം എന്ന നാടകത്തിന്റെ രചയിതാവ് ആരാണ്?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
05. ദി ഗോൾഡ് ഓഫ് സ്മാൾ തിങ്ങ്സ് എന്ന നോവൽ എഴുതിയത് ആരാണ്?
അരുന്ധതി റോയ്
06. മുത്തശ്ശി എന്ന നോവലിന്റെ കർത്താവ് ആരാണ്?
ചെറുകാട്
07. തിക്കോടിയൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
പി.കുഞ്ഞനന്തൻ നായർ
08. വി.കെ.എൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
വി.കെ.നാരായണൻ കുട്ടി
09. ആഷാമേനോൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
കെ.ശ്രീകുമാർ
10. ചെറുകാട് എന്നറിയപ്പെടുന്നത്?
ഗോവിന്ദ പിഷാരടി
11. ആനന്ദ് ആരുടെ തൂലികാനാമമാണ്?
സച്ചിതാനന്ദൻ
12. മഹാകവി ഒളപ്പമണ്ണയുടെ മുഴുവൻ പേര്?
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
13. മാലി എന്നറിയപ്പെടുന്നത്?
വി.മാധവൻനായർ
14. ഉറൂബ് എന്നറിയപ്പെടുന്നത്?
പി.സി.കുട്ടികൃഷ്ണൻ
15. മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട സഞ്ചാരസാഹിത്യ കൃതി ഏത്?
വർത്തമാന പുസ്തകം
16. 'കാപ്പിരികളുടെ നാട്ടിൽ എന്ന യാത്രവിവരണം എഴുതിയത്?
എസ്.കെ.പൊറ്റക്കാട്
17. മദിരാശി യാത്ര എന്ന യാത്രവിവരണ ഗ്രന്ഥം രചിച്ചത് ആരാണ്?
കുഞ്ഞിക്കുട്ടൻ തമ്പുരാൻ
18. ബിലാത്തിവിശേഷം രചിച്ചത് ആരാണ്?
കെ.പി.കേശവമേനോൻ
19. വി.ആർ.കൃഷ്ണയ്യർ രചിച്ച യാത്രവിവരണ ഗ്രന്ഥം?
സോവിയറ്റ് യൂണിയനിലൂടെ
20. സാമൂഹ്യ പരിഷ്‌കരണത്തെ ലക്ഷമാക്കി വി.ടി.ഭട്ടതിരിപ്പാട് രചിച്ച നാടകം?
അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്
വായനാദിനം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും | മലയാളം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും | വായനാദിനം ക്വിസ് HS | വായനാദിനം ക്വിസ് HSS | വായനാദിനം ക്വിസ് PDF
Share it:

Quiz

Post A Comment:

0 comments: